വാത്സല്യം

ഞാന്‍ ബസ്സില്‍ കയറി വീട്ടിലേക് ഉള്ള ടിക്കറ്റ്‌ എടുത്തു, ബസ്‌ നീങ്ങിതുടങ്ങി ,എനിക്ക് സന്തോഷമായി , കാരണം വയറ്റില്‍ ഒരു ചിക്കന്‍ ഫ്രൈ ഉണ്ടാക്കാന്‍ ഉള്ള തീ ഉണ്ട്…..

അപോളാ ഞാന്‍ ശ്രദ്ധിച്ചേ എന്‍റെ കുടുംബ സുഹൃത്തുക്കളയ ദമ്പതികള്‍ ,അവര്‍ സുവിശേഷകരണ്.ഞാന്‍ അവരുടെ ഒരു സീറ്റ്‌ പിറകില്‍ ഇരുന്നു. ഞാന്‍ ഒന്നും മിണ്ടാതെ ഇരുന്നു. ബസ്‌ കുറച്ചു ദൂരം പിന്നിടു അപ്പോള്‍ ഒരു അമ്മയും 2ണ്ട് കുഞ്ഞുങ്ങളും കിയറി , ഒരു സീറ്റ്‌ ഒഴിഞ്ഞ്കിടപോണ്ട് അവിടെ അമ്മയും ഇളയ കുഞ്ഞും ഇരുന്നു.ഒരു 3നു വയസുള്ള ഒരു പെണ്‍കുട്ടി , ഒരു റെഡ് ഷര്‍ട്ടും ഒരു കറുത്ത പാന്‍റും ഇട്ടു അമ്മയുടെ അടുത്തുള്ള കമ്പിയില്‍ പിടിച്ചു നിക്കുന്നു.

ആ കുട്ടിയുടെ മുഖതെക്ക് അറിയാതെ എന്റെ കണ്ണുകള്‍ ശ്രദ്ധിച്ചു.പെട്ടന്നുതനെ എന്റെ കണ്ണുകള്‍ ആ സ്ത്രീയുടെ കണ്ണുകളില്‍ പോയി.. എന്താന്നു അറിയില്ല അവര്‍ ആ കുട്ടിയെ അടിമുടി നോകുന്നു… ബസ്‌ ഒരു നല്ല വളവു തിരിഞ്ഞു അപ്പോലെകും ആ കുട്ടി ചരിഞ്ഞു , പെട്ടന്നുതന്നെ ഈ സ്ത്രീയുടെ കൈകള്‍ കുട്ടിയുടെ പുറത്തേക് കൊണ്ട്പോയി..അതിനുമുന്‍പ്‌ തന്നെ കുട്ടിയുടെ അമ്മ പിടിച്ചു ….

ബസ്‌ കുറെ ദൂരം പിന്നിടു .. ഈ സ്ത്രീ ആ കുട്ടിയെ തന്നെ നോകിയിരികുന്നു……

അതുവരെ എനിക്ക് ഒന്നും തോന്നിയില്ല… പെട്ടന്ന് ഞാന്‍ മനസിലാകി ആ സ്ത്രീയുടെ കണ്ണുകളില്‍ ഒരു വിഷമം കളിയടുന്നത്….

ഈ ദമ്പതികളുടെ കല്യാണം കഴ്യിഞ്ഞിട്ടു 10 വര്‍ഷത്തില്‍ കൂടുതല്‍ ആയിട്ടു,ഒരു കുഞ്ഞികലുകള്‍ കന്നനുള്ള ഭാഗ്യം ഇല്ലാതെപോയി…. ആ സമയം എനിക്ക് എന്താനില്ലാതെ വിഷമം വന്നു….. ഒരു കുഞ്ഞിനു വേണ്ടി തേങ്ങുന്ന ഒരു ഉള്ളു ഞാന്‍ കണ്ടു …എന്റെ കണ്ണുകളെ ചെറുതായി ഈറന്‍ അണിയിച്ചു ആ നിമിഷം …

ഇതല്ലാം സംഭാവിച്ചപോലും എന്‍റെ മനസ്സില്‍ തോന്നിയകര്യങ്ങള്‍ എന്നെ ശരിക്കും വിഷമമുണ്ടാകി…

ഈ ലോകത്ത് എത്രയോ ആളുകള്‍ ഫ്രൂണഹത്യ നടത്തുന്നു അതും തികച്ചും ബാലുഷമായ കാരണങ്ങള്‍കൊണ്ടും .. ദമ്പതികള്‍ തമ്മിലുള്ള ദേഷ്യം കൊണ്ടും … ഒരു വിലയേറിയ ജീവനെ നശിപ്പികുന്നു….. ഇവര്‍ക്ക് ലജ്ജയില്ലേ?….

നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കുക … ഉധരഫലം ദൈവത്തിന്‍റെ ധനം …അതു നിരസികുന്നവരെ നിങ്ങള്‍ ചെയുന്നത്‌ കൊടും പാപം…കൊടും പാപം….

അല്ലെയോ ദൈവമേ .. വൈരക്യബുദ്ധിയോടെ നിന്‍റെ ദാനത്തെ നശിപികുന്നവര്‍ക്ക് പകരം വര്‍ഷങ്ങളായി നിന്നോടു അപേക്ഷികുന്നവര്‍ക്ക് ഉത്തരം കൊടുകണമേ……

Advertisements

മനസ്സറിയാതെ……

പലരുടെയും ജീവിതത്തിൽ നിന്നും നമുക്ക് പലതും പഠിക്കാൻ സാധിക്കും. പക്ഷെ, നമുക്ക് വേണം എന്ന് വച്ചാല്‍ മാത്രം…. അങ്ങനെഞാന്‍മനസിലാകിയ കുറച്ചു കാര്യങ്ങൾ കുറിക്കട്ടേ…

രണ്ടു കമിതാകള്‍ , അവര്‍ ഇരുപേരും പഞ്ചസാരയും വെള്ളവും പോലെ പരസ്പരംഅലിഞ്ഞുചേര്‍ന്ന പ്രണയം .അവര്‍ ഇടവിടാതെ പരസ്പരം സംസാരിച്ചും, നാടും, നഗരവും ചുറ്റി നടന്നു .ഇരുപേരും പഠിക്കുന്ന കാലത്തുള്ള സമയമായത്തിന്നാല്‍ അവര്‍ കൂടുതലും ക്ലാസുകള്‍ കട്ട്ചെയ്തും വീട്ടില്‍ കള്ളം പറഞ്ഞും ആയിരുന്നു പോയികൊണ്ട് ഇരുന്നത്… അങ്ങനെ അവര്‍ വേര്‍പിരിയാന്‍ പറ്റാത്ത വിധം അടുത്തു. കാലങ്ങള്‍ കടന്നു സ്കൂള്ജീവിതം കഴയിഞ്ഞു കോളേജിലേക്ക്, അവിടെയും അവര്‍ ഒരുമിച്ചു തന്നെ നടന്നു ….. അവരുടെ ജീവിതം അവര്‍ക്ക് തികച്ചും വര്‍ണ്ണങ്ങളാല്‍ മത്തുപിടിപ്പികുനതയിരുനു , ചുറ്റും ചിത്രശലഭങ്ങള്‍ , ആ സമയതേ കാറ്റിനുപോലും അവരുടെ കഥയേ പറയാന്‍ ഉണ്ടായിരുനോളു…അത്രയ്കും അസുയ പെടുത്തുന്ന പ്രണയം …

അങ്ങനെ അവര്‍ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു ജോലികളിലേക്ക് പ്രവേശിച്ചു.. അവര്‍ രണ്ടുപേരും രണ്ടു സ്ഥലങ്ങളില്‍ അപ്പോളും അവര്‍ പരസ്പരം വിളിച്ചും,ചാറ്റ് ചയിതും ബന്ധം ഉറപിച്ചു നിര്‍ത്തിയിരുന്നു എല്ലാ ദിവസവും.അങ്ങനെ അവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു .വീട്ടുകാരുടെ അനുവാദം തേടി യെങ്കിലും അവര്‍ സമ്മതിച്ചില്ല.അവര്‍ വീടുകരെ വിട്ടു പരസപ്പരം ഒന്നിച്ചു.അങ്ങനെ അവര്‍ ഒരു വീട്ടില്‍ താമസം തുടങ്ങി , അവരുടെ വിവാഹം കൂട്ടുകാര്‍ നടത്തികൊടുത്തു.അങ്ങനെ അവര്‍ കുടുംബജീവിതത്തില്ലെക് കടന്നു… ഒരു നല്ല ഗ്രഹ നാഥനായും ഗ്രഹ നാഥയായും ജീവിക്കാന്‍ തുടങ്ങി…

 

ഭാര്യ ജോലിക്ക് പോകുന്നതില്‍ താല്പര്യം ഇല്ലാത്ത കൂട്ടതിലായിരുന്നതിനാൽ അവന്‍ മാത്രം ജോലിക്ക് പോകാന്‍ തീരുമാനിച്ചു. അങ്ങനെ കാലങ്ങള്‍ പോകുന്നു..അവര്‍ എപ്പോളും സംസാരിച്ചു കൊണ്ടേ ഇരുന്നു …. ജോലിസ്ഥലത്ത് ജോലിയില്‍ മുഴുക്കന്‍ കഴിയാതെ ആകാന്‍ തുടങ്ങി …… ജോലി പോലും നഷ്ടപ്പെടും എന്ന അവസ്തയിലെയ്ക്കെതിയപ്പോൾ അവൻ പതിയെ കോളുകൾ എടുക്കതെയായി. അന്നു വീട്ടില്‍ വരുമ്പോള്‍ അവൾ ചോദിച്ചു “എന്താ ഫോണ്‍ എടുകാതെ?”.. അവന്‍ പറഞ്ഞു“ജോലി കൂടുതല്‍ ഉള്ളതുകൊണ്ടാ”….. അവളുടെ മനസ്സില്‍ സംശയത്തിന്‍റെ നിഴല്‍ വീണു “ഇതിനു മുന്‍പ് ജോലികൂടുതല്‍ ഉള്ളപോള്‍ എന്നോട് സംസാരിക്കാന്‍ സമയം ഉണ്ടായിരുനാലോ?……ഇപ്പോള്‍ എന്താ…..?”..

അങ്ങനെ അവന്‍ ജോലിയില്‍ മാത്രം ശ്രദ്ധിക്കാന്‍ തുടങ്ങി.. അല്ല എങ്കില്‍ അവനു ജോലി നഷ്ടപെടും എന്ന് മനസിലായി.. ജോലി നഷ്ടപെട്ടാല്‍ കുടുംബം പട്ടിണി ആക്കും…..

ദിവസവും അവളുടെ കോളുകള്‍ എടുകാതെ ജോലിയില്‍ മുഴികി..ഇടക്ക് എടുത്താലും ജോലികൂടുതല്‍ കൊണ്ട് സംസാരം വളരെ കുറച്ചുനേരം മാത്രം…..

 

അവളുടെ മനസ്സില്‍ സംശയങ്ങള്‍ തുടങ്ങി.. അവളെ ഉപേക്ഷികുമെന്നുവരെ സംശയം ഉണ്ടായി….അങ്ങനെ അവള്‍ അവനോടു ചോദിച്ചു ഒരു ദിവസം…………..

“ഇപ്പോള്‍ നിനക്ക് എന്നോട് പഴയ ഇഷ്ടം ഒന്നും ഇല്ല!…. നിനക്ക് എന്നെ മടുത്തു അല്ല?….”

അപ്പോള്‍ അവന്‍ പറഞ്ഞു “നീ എന്താ ഇങ്ങനെ സംസരിക്കുനെ?.. എനിക്ക് നിനെ മടുക്കണോ?…. നീ എന്റെ മാത്രം അല്ല?..”

അവള്‍ പറഞ്ഞു “ പിന്നെ എന്താ ഞാന്‍ വിളികുമ്പോള്‍ എടുകാതെ?…നേരത്തെ നീ എത്ര ബിസി അന്നെലും ഫോണ്‍ എടുകുമയിരുന്നല്ലോ?….. നിനക്ക്ഇപ്പോള്‍ എന്നെ വേണ്ട…അത് താനെ കാരണം…….. നിനക്ക് പുതിയതായി ആരെങ്കിലും ഉണ്ടോ എന്നാ എന്‍റെ സംശയം……” ഇതുകേട്ടതുംഅവള്‍ക് ഒരു അടി കൊടുത്തു………..

അങ്ങനെ അവള്‍ വീട് വിട്ടു ഇറങ്ങി…..അവളുടെ സ്വന്തം വീടിലെക് പോയി……. അവളുടെ നിസ്സഹായ അവസ്ഥ തിരിച്ചറിഞ്ഞ്, പഴയതൊക്കെ മറന്ന് മാതാപിതാക്കൾ തിരികെ വിളിച്ചു. “തികച്ചും സത്യസന്തതയോടെ മാത്രം സ്നേഹിച്ചിട്ടും അവള്‍ എന്നെ ഇങ്ങനെ കണ്ടതെന്താ?”…..എന്ന് അവന്‍ ആലോചിച്ചു………

അടുത്ത രണ്ടു ദിവസതിനകത്തു അവനു ഒരു ലെറ്റര്‍ കിട്ടി….. വേര്‍പിരിയാന്‍ കാരണം കാണിച്ചുകൊണ്ട് വക്കില്നോടിസ് …..

അവന്‍ തകര്‍ന്നു പോയി….. അവന്‍ പരമാവതി അവളെ വിളിച്ചു എങ്കിലും അവള്‍ വന്നില്ല… മറ്റൊന്നും ചെയ്യാൻ കഴിയാതെ അവനും ഒപ്പിട്ടു നല്കി….. രണ്ടുപേരും പിരിഞ്ഞു…… ആര്ക്കും വേര്തിരിക്കാൻ പറ്റാത്ത പഞ്ചസാരയും വെള്ളവും അന്നു വേര്തിരിഞ്ഞു.

 

കോടതിയില്‍നിന്ന് അവന്‍ അവളുടെ വകിലിന്‍റെ മുന്പില്‍ വച്ചു വേര്‍പിരിഞ്ഞതായി സമ്മതിച്ചു ഒപ്പിട്ടു മടങ്ങുമ്പോള്‍ അവന്‍റെ കണ്ണില്‍നിന് പൊടിഞ്ഞത് കണ്ണുനീര്‍ ആയിരുനില്ല… പകരം ചുടുരക്തം ആയിരുന്നു …. അവന്‍ ആരോടും ഒന്നും മിണ്ടാതെ നേരെ വീടിലെക് പോയി …ഒരു പേപ്പര്‍ എടുത്ത് എഴുതി ….. “എനിക്ക് പറ്റിയ ഒരേ ഒരു തെറ്റ് …. പ്രണയിച്ച കാലത്ത് എന്റെ പ്രണയിനിക്ക് ഞാന്‍ കൂടുതല്‍ സമയം കണ്ടത്തി, ഉള്ളിലേ പ്രണയം കാണിക്കാന്‍…. അതിലൊന്നും ഒരു കാര്യവും ഇല്ലായിരുന്നു എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു …. എന്റെ ഈ കത്ത് വായികുന്നവരെ നിങ്ങള്‍ ഒന്ന് ഓര്‍ക്കുക…. സര്‍പ്രൈസ്… ജീവിതത്തിലേക്ക് ഉള്ളതാന്നു..അല്ലാതെ അതിനു മുന്‍പ് കാണിച്ചാല്‍ ജീവിതത്തില്‍ സര്‍പ്രൈസ് ഒന്നും ഇല്ലാതെ ആയിപോകും… പരസ്പരം സംസരികാതെ എന്ത്ര പേര്‍ക്ക് തങ്ങളുടെ പ്രണയം മുന്‍പോട്ടു കൊണ്ടുപോകാന്‍ പറ്റുമോ…… അവര്‍ ആണ് ഈ ലോകത്തിലെ ഏറ്റവും നല്ല സ്നേഹമുള്ള കമിതകള്‍…. അങ്ങനെ അക്കവു നിങ്ങള്‍……. പരുമിതികളില്‍ നിന്നു പ്രണയികുക… അല്ലങ്ങില്‍ തെറ്റു പറ്റും …. എന്റെ ജീവിതത്തില്‍ നിന്നുഞാന്‍ എഴുത്തുന്ന അവസാന വാകുകള്‍……. വിട ഈ ലോകത്തോട്‌ ഞാന്‍ വിട പറയുന്നു…. ഈ ലോകം തന്ന എല്ലാത്തിനും നന്ദി………”

 

പ്രിയ അജയ് .. നീ എന്നെ മാറ്റി കളഞ്ഞു .. നിന്‍റെ മരണത്തില്‍ കൂടെ …

ഈ വിഷയം എന്താണ് എന്നു ചോദിച്ചാല്‍ എനിക്ക് അറിയില്ല , പക്ഷേ ഇതിനെ എല്ലാര്ക്കും പെടിയനാണ്. പലരും “മരണതെ എനിക്ക് ഭയം ഇല്ല” എന്നകെ പറഞ്ഞു കേട്ടിട്ടുണ്ട് , പക്ഷേ അവര്‍ക്ക് ഒരു അസുഗം വരുമ്പോലെ അവരുടെ മനസ്സില്‍ പേടി തുടങ്ങിയിരികും.എന്നെ ഈ വിഷയം ചിന്ന്ത്തിപ്പിച്ചത്തു വേറെ ആരും അല്ല , എന്റെ കസിന്‍ അജയ്

ഒരു പാവം ചെറുക്കന്‍, ആരു എന്ത് പറഞ്ഞാലും ഒരു ചെറിയ ചിരി ആ ചുണ്ടില്‍ കാണാം.എല്ലാം കൂടെ ഒരു സൈലന്റ് ചെറുക്കാന്‍, തികഞ്ഞ ദൈവവിശ്വാസി. ഒന്‍പതാം ക്ലാസ്സു വരെ പഠനത്തില്‍ അധിക്കം മികവ് ഇല്ലായിരുന്നു, എന്തോ പത്താം ക്ലാസ്സില്‍ അയപോള്‍ അവന്‍ നല്ലതു പോലെ പഠിക്കാന്‍ തുടങ്ങി . വീട്ടില്‍ എല്ലാര്ക്കും സന്തോഷം, അങ്ങനെ അവന്‍റെ chirstmas exam ആയി.. അവനു പെട്ടന്ന് ഒരു പനി വന്നു. അവന്‍ ഹോസ്പിറ്റല്‍ പോയില്ല, പിന്നെ മാറാതെ നിന്നപോള്‍ അവന്‍ പോയി.blood ചെക്ക്‌ ചെയാന്‍ പറഞ്ഞു . ആ സമയത്ത് അവനു പല്ലുവേദന വന്നു.ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞു ഹോസ്പിറ്റല്‍ പോയി പല്ല് എടുത്തു. അടുത്ത ദിവസഞ്ഞളില്‍ മുഖം നീര് ആക്കാന്‍ തുടങ്ങി. പല്ല് ഡോക്ടര്‍നെ കാണിച്ചപ്പോള്‍ സാധാരണയായി വരുന്ന നീര് അല്ലനു മനസിലായി. Blood ടെസ്റ്റ്‌ ചയിത്തപ്പോള്‍ എല്ലാരും ഞെട്ടി… നേരേ RCCല്‍ .. 10 ദിവസം അവിടേ..പാവത്തിന് പേടിയായി ,പതിനാറാം വയസ്സില്‍ RCCടെ ICUല്‍ , അവന്‍റെ കൂടെ ICUല്‍ കിടക്കുന്നു കുട്ടികള്‍ അവനു ആശ്വാസം നല്‍കി. അവര്‍ അവനെ കാന്‍സര്‍ ഒരു വലിയ രോഗം അല്ല എന്നു പഠിപിച്ചു.പക്ഷേ അവനു അറിയിലിയിരുന്നു അവനു rare കാന്‍സര്‍ ആയിരുന്നുവെന്നു.അവന്‍റെ മനസ്സില്‍ പ്രതീക്ഷയുടെ തീനാളം കത്തി . chemo കഴിഞ്ഞു കിടക്കുന്നു കുട്ടികള്‍ നല്‍കിയത് വെറും വാക്കുകളല്ല , ചെറു മെഴുകുതിരി വെളിച്ചം ആയിരുന്നു.അവന്‍ അമ്മച്ചിയെ വിളിച്ചു പറഞ്ഞു “10 ദിവസത്തിന്‍ ഉള്ളില്‍ ഞാന്‍ വരും അമ്മ”. ഈ സമയത്തു അവനു 1500 രൂപ ധന സഹായം കിട്ടി. ഇവനു അതു ആവിശ്യം ഇല്ലായിരുന്നത് കൊണ്ട് ആ പണം, ഒരു നേരത്തെ ആഹാരം മേടിക്കാന്‍ വക ഇല്ലാതെ ആശുപത്രിയില്‍ , ഒരു നേരം മാത്രം ആഹാരം കഴിച്ചു കൂടു കിടക്കുന്ന ആളിനു കൊടുത്തു. അവനു അവന്‍റെ  പേരില്‍ കിട്ടിയ പണം, മറ്റൊരാള്ക് സഹായം ആയി .ഒരു പക്ഷേ അങ്ങനെ ആര്‍ക്കും ഈ പ്രായത്തില്‍ ചെയാന്‍ പറ്റാത്ത കാര്യം, അവനു സാതിച്ചു.അങ്ങനെ അവന്‍റെ chemo തുടങ്ങാന്‍ പോകുന്ന ദിവസം, അവന്‍ ആഹാരം കഴിച്ചു, chemoക്ക് റെഡി ആയി, chemo സ്റ്റാര്‍ട്ട്‌ ചയിതു . എന്തോ അവന്‍റെ bloodലെ ഏതോ ഒന്നിന്‍റെ കൌണ്ട് കുറവായിരുന്നു, അതുകൊണ്ട് stroke സംഭവിച്ചു. ഈ വേദന തുടഞ്ഞുന്ന സമയം,അവനെ അതു അറിയത്ത അവസ്ഥയില്‍ ആക്കി.അടുത്ത ദിവസം അവന്‍ ഈ ലോകത്തില്‍ നിന്നു പോയി.ഞാന്‍ അതു ഒരു ഞാട്ടലോടെ കേട്ടു ആ വാര്‍ത്ത‍.എന്‍റെ അനുജന്‍റെ പ്രായം മാത്രം ഉള്ള ഒരുവന്‍ നമ്മേ വിട്ടു പോയി എന്നു കേട്ടപോള്‍ ?….. അങ്ങനെ അവന്‍റെ വീട്ടില്‍ ഞാന്‍ ഓടി എത്തി.. അവന്‍റെ ശരീരം വീട്ടില്‍ കൊണ്ട് വന്നപ്പോള്‍ ഞാന്‍ എന്നെ തന്നെ മറന്നു പോയി … ആ സമയം എനിക്ക് എന്താനില്ലാത്ത ഒരു അവസ്ഥ. ഞാന്‍ അവന്‍റെ ശരീരത്തില്‍ തന്നെ നോക്കി നിന്നു.ആല്ലുകള്‍ പലരും എന്റെ മുന്പില്‍ കൂടെ പോകുന്നത് പോലെ തോന്നി.പക്ഷേ ങ്ങാന്‍ എന്‍റെ കണ്ണുകളെ എടുത്തില്ല.അവന്‍റെ മുഖം എന്നോട് എന്തോ പറയുന്നതു പോലെ തോന്നി.അടുത്ത ദിവസം അവനെ അടക്കം ചയിതു…അതു വരെ ഞാന്‍ ഒരു തുള്ളി കണ്ണുനീര്‍ വീഴുതത്തെ പിടിച്ചു നിന്നു.എന്ന്തന്നാല്‍ അവന്‍റെ ആത്മാവു സന്തോഷത്തോടെ ഇവിടുന്ന്‍ പോകണം എന്നായിരുന്നു എന്‍റെ ചിന്ത.അവസാന നിമിഷം എനിക്ക് പിടിച്ചു നില്‍കാന്‍ ആയില്ല ഞാന്‍ കരഞ്ഞു ആരും കാണാതെ …….

ഞാന്‍ ഈ അനുഭവം പങ്കുവച്ചത് വേറെ ഒന്നും കൊണ്ടല്ല. മരണം എന്നതു ഈ ലോകത്തില്‍ നിന്നു ജടികമായ ശരീരം വിട്ടു പോകുന്നതല്ല, ഈ ലോകത്തിലെ മനുഷരുടെ മനസ്സില്‍ നിന്നു മറന്നു പോകുന്നതനാണ്‌ എന്നു അവന്‍ എന്നെ പഠിപിച്ചു . ഒരു തരത്തില്‍ അവന്‍ മരണത്തെ തോല്പിച്ചു,അവന്‍ ഹോസ്പിറ്റലില്‍ ആ നിവര്‍ത്തി ഇല്ലാത്തവര്‍ക്ക് പണം കൊടുക്കാന്‍ ഇടയപോള്‍ ,അവര്‍ എന്നും ഓര്‍ക്കും അവനെ ….പിന്നെ അവന്‍റെ പേരില്‍ ആ നാടും,നാട്ടുകാരും,സുഹൃത്തുക്കളും വിഷമിക്കുനത് കണ്ടപ്പോള്‍….. അവനെ മറകാതെ ഇരിക്കാന്‍ അവന്‍റെ പേരില്‍ സ്കൂളില്‍ എന്ടോവ്മെന്റ്റ് തുടങ്ങാന്‍ അവര്‍ തീരുമാനിച്ചപോള്‍ …….അങ്ങനെ പലപ്പോള്‍ എനിക്ക് തോന്നി അവന്‍ മരണത്തെ തോല്പിച്ചു എന്നു…

 

ഇത് വായിക്കുന്ന പ്രിയ ചെങ്ങത്തി…. നിങ്ങള്‍ ഒരു കാര്യം ആല്ലോച്ചിക്കുക … ഇന്നു ഉള്ളവര്‍ നാളെ കാണില്ല … ആരോടും ഒരു പാരിഭവവും വച്ചിട്ട് കാര്യം ഇല്ല… ജീവിച്ചിരികുമ്പോള്‍ നമ്മള്‍ മനുഷമാനസ്സില്‍ മരികാതെ ഇരിക്കാന്‍ വേണ്ടി ഉള്ള കാര്യങ്ങള്‍ ചെയുക…. നിങ്ങള്‍ പണം ചിലവാക്കണ്ട അതിനു …. ചുമ്മാ സ്നേഹികുക …. ഒരോ ദിവസവും ഒരോ നിമിഷവും ……

 

“ഒരോ ദിവസത്തിനു വേണ്ടി ജീവികുക ,… ആരില്‍നിന്നും ഒന്നും പ്രതീക്ഷികാതെ ജീവികുക… മകളെ നഷ്ടപെട്ടവര്‍ക്ക് മക്കളകുക …. നിങ്ങള്‍ക്ക് ഈ ലോകത്തില്‍ പലര്ക്കും പകരം ആകാന്‍ സാധിക്കും… അതാണ് നിങ്ങളെ ഈ ലോകത്തില്‍ ദൈവം സൃഷ്ടിച്ചത്…..”

എന്നെ എന്‍റെ അനുജന്‍ അവന്‍റെ മരണം കൊണ്ട് പഠിപിച്ച കാര്യങ്ങള്‍ ….അവന്‍ പോയാലും എന്നെ അവന്‍ പുതിയ പഠങ്ങള്‍ പഠിപിച്ചു കൊണ്ടിരിക്കുന്നു …….

എനിക്ക് ഒരു പ്രാര്‍ത്ഥനയെ ഉള്ളു .. അവന്‍റെ അച്ഛനും അമ്മകും ഒരു മകനാകുക അവന്‍റെ പെങ്ങള്‍ക്ക് സ്വന്തം ചേട്ടനക്കുക …….അതേ എനിക്ക് അവനുവേണ്ടി ചെയ്യാന്‍ കഴിയു ……

 

കണ്ണുനീരോടെ

വിപിന്‍ മാത്യു