മനസ്സറിയാതെ……

പലരുടെയും ജീവിതത്തിൽ നിന്നും നമുക്ക് പലതും പഠിക്കാൻ സാധിക്കും. പക്ഷെ, നമുക്ക് വേണം എന്ന് വച്ചാല്‍ മാത്രം…. അങ്ങനെഞാന്‍മനസിലാകിയ കുറച്ചു കാര്യങ്ങൾ കുറിക്കട്ടേ…

രണ്ടു കമിതാകള്‍ , അവര്‍ ഇരുപേരും പഞ്ചസാരയും വെള്ളവും പോലെ പരസ്പരംഅലിഞ്ഞുചേര്‍ന്ന പ്രണയം .അവര്‍ ഇടവിടാതെ പരസ്പരം സംസാരിച്ചും, നാടും, നഗരവും ചുറ്റി നടന്നു .ഇരുപേരും പഠിക്കുന്ന കാലത്തുള്ള സമയമായത്തിന്നാല്‍ അവര്‍ കൂടുതലും ക്ലാസുകള്‍ കട്ട്ചെയ്തും വീട്ടില്‍ കള്ളം പറഞ്ഞും ആയിരുന്നു പോയികൊണ്ട് ഇരുന്നത്… അങ്ങനെ അവര്‍ വേര്‍പിരിയാന്‍ പറ്റാത്ത വിധം അടുത്തു. കാലങ്ങള്‍ കടന്നു സ്കൂള്ജീവിതം കഴയിഞ്ഞു കോളേജിലേക്ക്, അവിടെയും അവര്‍ ഒരുമിച്ചു തന്നെ നടന്നു ….. അവരുടെ ജീവിതം അവര്‍ക്ക് തികച്ചും വര്‍ണ്ണങ്ങളാല്‍ മത്തുപിടിപ്പികുനതയിരുനു , ചുറ്റും ചിത്രശലഭങ്ങള്‍ , ആ സമയതേ കാറ്റിനുപോലും അവരുടെ കഥയേ പറയാന്‍ ഉണ്ടായിരുനോളു…അത്രയ്കും അസുയ പെടുത്തുന്ന പ്രണയം …

അങ്ങനെ അവര്‍ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു ജോലികളിലേക്ക് പ്രവേശിച്ചു.. അവര്‍ രണ്ടുപേരും രണ്ടു സ്ഥലങ്ങളില്‍ അപ്പോളും അവര്‍ പരസ്പരം വിളിച്ചും,ചാറ്റ് ചയിതും ബന്ധം ഉറപിച്ചു നിര്‍ത്തിയിരുന്നു എല്ലാ ദിവസവും.അങ്ങനെ അവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു .വീട്ടുകാരുടെ അനുവാദം തേടി യെങ്കിലും അവര്‍ സമ്മതിച്ചില്ല.അവര്‍ വീടുകരെ വിട്ടു പരസപ്പരം ഒന്നിച്ചു.അങ്ങനെ അവര്‍ ഒരു വീട്ടില്‍ താമസം തുടങ്ങി , അവരുടെ വിവാഹം കൂട്ടുകാര്‍ നടത്തികൊടുത്തു.അങ്ങനെ അവര്‍ കുടുംബജീവിതത്തില്ലെക് കടന്നു… ഒരു നല്ല ഗ്രഹ നാഥനായും ഗ്രഹ നാഥയായും ജീവിക്കാന്‍ തുടങ്ങി…

 

ഭാര്യ ജോലിക്ക് പോകുന്നതില്‍ താല്പര്യം ഇല്ലാത്ത കൂട്ടതിലായിരുന്നതിനാൽ അവന്‍ മാത്രം ജോലിക്ക് പോകാന്‍ തീരുമാനിച്ചു. അങ്ങനെ കാലങ്ങള്‍ പോകുന്നു..അവര്‍ എപ്പോളും സംസാരിച്ചു കൊണ്ടേ ഇരുന്നു …. ജോലിസ്ഥലത്ത് ജോലിയില്‍ മുഴുക്കന്‍ കഴിയാതെ ആകാന്‍ തുടങ്ങി …… ജോലി പോലും നഷ്ടപ്പെടും എന്ന അവസ്തയിലെയ്ക്കെതിയപ്പോൾ അവൻ പതിയെ കോളുകൾ എടുക്കതെയായി. അന്നു വീട്ടില്‍ വരുമ്പോള്‍ അവൾ ചോദിച്ചു “എന്താ ഫോണ്‍ എടുകാതെ?”.. അവന്‍ പറഞ്ഞു“ജോലി കൂടുതല്‍ ഉള്ളതുകൊണ്ടാ”….. അവളുടെ മനസ്സില്‍ സംശയത്തിന്‍റെ നിഴല്‍ വീണു “ഇതിനു മുന്‍പ് ജോലികൂടുതല്‍ ഉള്ളപോള്‍ എന്നോട് സംസാരിക്കാന്‍ സമയം ഉണ്ടായിരുനാലോ?……ഇപ്പോള്‍ എന്താ…..?”..

അങ്ങനെ അവന്‍ ജോലിയില്‍ മാത്രം ശ്രദ്ധിക്കാന്‍ തുടങ്ങി.. അല്ല എങ്കില്‍ അവനു ജോലി നഷ്ടപെടും എന്ന് മനസിലായി.. ജോലി നഷ്ടപെട്ടാല്‍ കുടുംബം പട്ടിണി ആക്കും…..

ദിവസവും അവളുടെ കോളുകള്‍ എടുകാതെ ജോലിയില്‍ മുഴികി..ഇടക്ക് എടുത്താലും ജോലികൂടുതല്‍ കൊണ്ട് സംസാരം വളരെ കുറച്ചുനേരം മാത്രം…..

 

അവളുടെ മനസ്സില്‍ സംശയങ്ങള്‍ തുടങ്ങി.. അവളെ ഉപേക്ഷികുമെന്നുവരെ സംശയം ഉണ്ടായി….അങ്ങനെ അവള്‍ അവനോടു ചോദിച്ചു ഒരു ദിവസം…………..

“ഇപ്പോള്‍ നിനക്ക് എന്നോട് പഴയ ഇഷ്ടം ഒന്നും ഇല്ല!…. നിനക്ക് എന്നെ മടുത്തു അല്ല?….”

അപ്പോള്‍ അവന്‍ പറഞ്ഞു “നീ എന്താ ഇങ്ങനെ സംസരിക്കുനെ?.. എനിക്ക് നിനെ മടുക്കണോ?…. നീ എന്റെ മാത്രം അല്ല?..”

അവള്‍ പറഞ്ഞു “ പിന്നെ എന്താ ഞാന്‍ വിളികുമ്പോള്‍ എടുകാതെ?…നേരത്തെ നീ എത്ര ബിസി അന്നെലും ഫോണ്‍ എടുകുമയിരുന്നല്ലോ?….. നിനക്ക്ഇപ്പോള്‍ എന്നെ വേണ്ട…അത് താനെ കാരണം…….. നിനക്ക് പുതിയതായി ആരെങ്കിലും ഉണ്ടോ എന്നാ എന്‍റെ സംശയം……” ഇതുകേട്ടതുംഅവള്‍ക് ഒരു അടി കൊടുത്തു………..

അങ്ങനെ അവള്‍ വീട് വിട്ടു ഇറങ്ങി…..അവളുടെ സ്വന്തം വീടിലെക് പോയി……. അവളുടെ നിസ്സഹായ അവസ്ഥ തിരിച്ചറിഞ്ഞ്, പഴയതൊക്കെ മറന്ന് മാതാപിതാക്കൾ തിരികെ വിളിച്ചു. “തികച്ചും സത്യസന്തതയോടെ മാത്രം സ്നേഹിച്ചിട്ടും അവള്‍ എന്നെ ഇങ്ങനെ കണ്ടതെന്താ?”…..എന്ന് അവന്‍ ആലോചിച്ചു………

അടുത്ത രണ്ടു ദിവസതിനകത്തു അവനു ഒരു ലെറ്റര്‍ കിട്ടി….. വേര്‍പിരിയാന്‍ കാരണം കാണിച്ചുകൊണ്ട് വക്കില്നോടിസ് …..

അവന്‍ തകര്‍ന്നു പോയി….. അവന്‍ പരമാവതി അവളെ വിളിച്ചു എങ്കിലും അവള്‍ വന്നില്ല… മറ്റൊന്നും ചെയ്യാൻ കഴിയാതെ അവനും ഒപ്പിട്ടു നല്കി….. രണ്ടുപേരും പിരിഞ്ഞു…… ആര്ക്കും വേര്തിരിക്കാൻ പറ്റാത്ത പഞ്ചസാരയും വെള്ളവും അന്നു വേര്തിരിഞ്ഞു.

 

കോടതിയില്‍നിന്ന് അവന്‍ അവളുടെ വകിലിന്‍റെ മുന്പില്‍ വച്ചു വേര്‍പിരിഞ്ഞതായി സമ്മതിച്ചു ഒപ്പിട്ടു മടങ്ങുമ്പോള്‍ അവന്‍റെ കണ്ണില്‍നിന് പൊടിഞ്ഞത് കണ്ണുനീര്‍ ആയിരുനില്ല… പകരം ചുടുരക്തം ആയിരുന്നു …. അവന്‍ ആരോടും ഒന്നും മിണ്ടാതെ നേരെ വീടിലെക് പോയി …ഒരു പേപ്പര്‍ എടുത്ത് എഴുതി ….. “എനിക്ക് പറ്റിയ ഒരേ ഒരു തെറ്റ് …. പ്രണയിച്ച കാലത്ത് എന്റെ പ്രണയിനിക്ക് ഞാന്‍ കൂടുതല്‍ സമയം കണ്ടത്തി, ഉള്ളിലേ പ്രണയം കാണിക്കാന്‍…. അതിലൊന്നും ഒരു കാര്യവും ഇല്ലായിരുന്നു എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു …. എന്റെ ഈ കത്ത് വായികുന്നവരെ നിങ്ങള്‍ ഒന്ന് ഓര്‍ക്കുക…. സര്‍പ്രൈസ്… ജീവിതത്തിലേക്ക് ഉള്ളതാന്നു..അല്ലാതെ അതിനു മുന്‍പ് കാണിച്ചാല്‍ ജീവിതത്തില്‍ സര്‍പ്രൈസ് ഒന്നും ഇല്ലാതെ ആയിപോകും… പരസ്പരം സംസരികാതെ എന്ത്ര പേര്‍ക്ക് തങ്ങളുടെ പ്രണയം മുന്‍പോട്ടു കൊണ്ടുപോകാന്‍ പറ്റുമോ…… അവര്‍ ആണ് ഈ ലോകത്തിലെ ഏറ്റവും നല്ല സ്നേഹമുള്ള കമിതകള്‍…. അങ്ങനെ അക്കവു നിങ്ങള്‍……. പരുമിതികളില്‍ നിന്നു പ്രണയികുക… അല്ലങ്ങില്‍ തെറ്റു പറ്റും …. എന്റെ ജീവിതത്തില്‍ നിന്നുഞാന്‍ എഴുത്തുന്ന അവസാന വാകുകള്‍……. വിട ഈ ലോകത്തോട്‌ ഞാന്‍ വിട പറയുന്നു…. ഈ ലോകം തന്ന എല്ലാത്തിനും നന്ദി………”

 

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )