പ്രിയ അജയ് .. നീ എന്നെ മാറ്റി കളഞ്ഞു .. നിന്‍റെ മരണത്തില്‍ കൂടെ …

ഈ വിഷയം എന്താണ് എന്നു ചോദിച്ചാല്‍ എനിക്ക് അറിയില്ല , പക്ഷേ ഇതിനെ എല്ലാര്ക്കും പെടിയനാണ്. പലരും “മരണതെ എനിക്ക് ഭയം ഇല്ല” എന്നകെ പറഞ്ഞു കേട്ടിട്ടുണ്ട് , പക്ഷേ അവര്‍ക്ക് ഒരു അസുഗം വരുമ്പോലെ അവരുടെ മനസ്സില്‍ പേടി തുടങ്ങിയിരികും.എന്നെ ഈ വിഷയം ചിന്ന്ത്തിപ്പിച്ചത്തു വേറെ ആരും അല്ല , എന്റെ കസിന്‍ അജയ്

ഒരു പാവം ചെറുക്കന്‍, ആരു എന്ത് പറഞ്ഞാലും ഒരു ചെറിയ ചിരി ആ ചുണ്ടില്‍ കാണാം.എല്ലാം കൂടെ ഒരു സൈലന്റ് ചെറുക്കാന്‍, തികഞ്ഞ ദൈവവിശ്വാസി. ഒന്‍പതാം ക്ലാസ്സു വരെ പഠനത്തില്‍ അധിക്കം മികവ് ഇല്ലായിരുന്നു, എന്തോ പത്താം ക്ലാസ്സില്‍ അയപോള്‍ അവന്‍ നല്ലതു പോലെ പഠിക്കാന്‍ തുടങ്ങി . വീട്ടില്‍ എല്ലാര്ക്കും സന്തോഷം, അങ്ങനെ അവന്‍റെ chirstmas exam ആയി.. അവനു പെട്ടന്ന് ഒരു പനി വന്നു. അവന്‍ ഹോസ്പിറ്റല്‍ പോയില്ല, പിന്നെ മാറാതെ നിന്നപോള്‍ അവന്‍ പോയി.blood ചെക്ക്‌ ചെയാന്‍ പറഞ്ഞു . ആ സമയത്ത് അവനു പല്ലുവേദന വന്നു.ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞു ഹോസ്പിറ്റല്‍ പോയി പല്ല് എടുത്തു. അടുത്ത ദിവസഞ്ഞളില്‍ മുഖം നീര് ആക്കാന്‍ തുടങ്ങി. പല്ല് ഡോക്ടര്‍നെ കാണിച്ചപ്പോള്‍ സാധാരണയായി വരുന്ന നീര് അല്ലനു മനസിലായി. Blood ടെസ്റ്റ്‌ ചയിത്തപ്പോള്‍ എല്ലാരും ഞെട്ടി… നേരേ RCCല്‍ .. 10 ദിവസം അവിടേ..പാവത്തിന് പേടിയായി ,പതിനാറാം വയസ്സില്‍ RCCടെ ICUല്‍ , അവന്‍റെ കൂടെ ICUല്‍ കിടക്കുന്നു കുട്ടികള്‍ അവനു ആശ്വാസം നല്‍കി. അവര്‍ അവനെ കാന്‍സര്‍ ഒരു വലിയ രോഗം അല്ല എന്നു പഠിപിച്ചു.പക്ഷേ അവനു അറിയിലിയിരുന്നു അവനു rare കാന്‍സര്‍ ആയിരുന്നുവെന്നു.അവന്‍റെ മനസ്സില്‍ പ്രതീക്ഷയുടെ തീനാളം കത്തി . chemo കഴിഞ്ഞു കിടക്കുന്നു കുട്ടികള്‍ നല്‍കിയത് വെറും വാക്കുകളല്ല , ചെറു മെഴുകുതിരി വെളിച്ചം ആയിരുന്നു.അവന്‍ അമ്മച്ചിയെ വിളിച്ചു പറഞ്ഞു “10 ദിവസത്തിന്‍ ഉള്ളില്‍ ഞാന്‍ വരും അമ്മ”. ഈ സമയത്തു അവനു 1500 രൂപ ധന സഹായം കിട്ടി. ഇവനു അതു ആവിശ്യം ഇല്ലായിരുന്നത് കൊണ്ട് ആ പണം, ഒരു നേരത്തെ ആഹാരം മേടിക്കാന്‍ വക ഇല്ലാതെ ആശുപത്രിയില്‍ , ഒരു നേരം മാത്രം ആഹാരം കഴിച്ചു കൂടു കിടക്കുന്ന ആളിനു കൊടുത്തു. അവനു അവന്‍റെ  പേരില്‍ കിട്ടിയ പണം, മറ്റൊരാള്ക് സഹായം ആയി .ഒരു പക്ഷേ അങ്ങനെ ആര്‍ക്കും ഈ പ്രായത്തില്‍ ചെയാന്‍ പറ്റാത്ത കാര്യം, അവനു സാതിച്ചു.അങ്ങനെ അവന്‍റെ chemo തുടങ്ങാന്‍ പോകുന്ന ദിവസം, അവന്‍ ആഹാരം കഴിച്ചു, chemoക്ക് റെഡി ആയി, chemo സ്റ്റാര്‍ട്ട്‌ ചയിതു . എന്തോ അവന്‍റെ bloodലെ ഏതോ ഒന്നിന്‍റെ കൌണ്ട് കുറവായിരുന്നു, അതുകൊണ്ട് stroke സംഭവിച്ചു. ഈ വേദന തുടഞ്ഞുന്ന സമയം,അവനെ അതു അറിയത്ത അവസ്ഥയില്‍ ആക്കി.അടുത്ത ദിവസം അവന്‍ ഈ ലോകത്തില്‍ നിന്നു പോയി.ഞാന്‍ അതു ഒരു ഞാട്ടലോടെ കേട്ടു ആ വാര്‍ത്ത‍.എന്‍റെ അനുജന്‍റെ പ്രായം മാത്രം ഉള്ള ഒരുവന്‍ നമ്മേ വിട്ടു പോയി എന്നു കേട്ടപോള്‍ ?….. അങ്ങനെ അവന്‍റെ വീട്ടില്‍ ഞാന്‍ ഓടി എത്തി.. അവന്‍റെ ശരീരം വീട്ടില്‍ കൊണ്ട് വന്നപ്പോള്‍ ഞാന്‍ എന്നെ തന്നെ മറന്നു പോയി … ആ സമയം എനിക്ക് എന്താനില്ലാത്ത ഒരു അവസ്ഥ. ഞാന്‍ അവന്‍റെ ശരീരത്തില്‍ തന്നെ നോക്കി നിന്നു.ആല്ലുകള്‍ പലരും എന്റെ മുന്പില്‍ കൂടെ പോകുന്നത് പോലെ തോന്നി.പക്ഷേ ങ്ങാന്‍ എന്‍റെ കണ്ണുകളെ എടുത്തില്ല.അവന്‍റെ മുഖം എന്നോട് എന്തോ പറയുന്നതു പോലെ തോന്നി.അടുത്ത ദിവസം അവനെ അടക്കം ചയിതു…അതു വരെ ഞാന്‍ ഒരു തുള്ളി കണ്ണുനീര്‍ വീഴുതത്തെ പിടിച്ചു നിന്നു.എന്ന്തന്നാല്‍ അവന്‍റെ ആത്മാവു സന്തോഷത്തോടെ ഇവിടുന്ന്‍ പോകണം എന്നായിരുന്നു എന്‍റെ ചിന്ത.അവസാന നിമിഷം എനിക്ക് പിടിച്ചു നില്‍കാന്‍ ആയില്ല ഞാന്‍ കരഞ്ഞു ആരും കാണാതെ …….

ഞാന്‍ ഈ അനുഭവം പങ്കുവച്ചത് വേറെ ഒന്നും കൊണ്ടല്ല. മരണം എന്നതു ഈ ലോകത്തില്‍ നിന്നു ജടികമായ ശരീരം വിട്ടു പോകുന്നതല്ല, ഈ ലോകത്തിലെ മനുഷരുടെ മനസ്സില്‍ നിന്നു മറന്നു പോകുന്നതനാണ്‌ എന്നു അവന്‍ എന്നെ പഠിപിച്ചു . ഒരു തരത്തില്‍ അവന്‍ മരണത്തെ തോല്പിച്ചു,അവന്‍ ഹോസ്പിറ്റലില്‍ ആ നിവര്‍ത്തി ഇല്ലാത്തവര്‍ക്ക് പണം കൊടുക്കാന്‍ ഇടയപോള്‍ ,അവര്‍ എന്നും ഓര്‍ക്കും അവനെ ….പിന്നെ അവന്‍റെ പേരില്‍ ആ നാടും,നാട്ടുകാരും,സുഹൃത്തുക്കളും വിഷമിക്കുനത് കണ്ടപ്പോള്‍….. അവനെ മറകാതെ ഇരിക്കാന്‍ അവന്‍റെ പേരില്‍ സ്കൂളില്‍ എന്ടോവ്മെന്റ്റ് തുടങ്ങാന്‍ അവര്‍ തീരുമാനിച്ചപോള്‍ …….അങ്ങനെ പലപ്പോള്‍ എനിക്ക് തോന്നി അവന്‍ മരണത്തെ തോല്പിച്ചു എന്നു…

 

ഇത് വായിക്കുന്ന പ്രിയ ചെങ്ങത്തി…. നിങ്ങള്‍ ഒരു കാര്യം ആല്ലോച്ചിക്കുക … ഇന്നു ഉള്ളവര്‍ നാളെ കാണില്ല … ആരോടും ഒരു പാരിഭവവും വച്ചിട്ട് കാര്യം ഇല്ല… ജീവിച്ചിരികുമ്പോള്‍ നമ്മള്‍ മനുഷമാനസ്സില്‍ മരികാതെ ഇരിക്കാന്‍ വേണ്ടി ഉള്ള കാര്യങ്ങള്‍ ചെയുക…. നിങ്ങള്‍ പണം ചിലവാക്കണ്ട അതിനു …. ചുമ്മാ സ്നേഹികുക …. ഒരോ ദിവസവും ഒരോ നിമിഷവും ……

 

“ഒരോ ദിവസത്തിനു വേണ്ടി ജീവികുക ,… ആരില്‍നിന്നും ഒന്നും പ്രതീക്ഷികാതെ ജീവികുക… മകളെ നഷ്ടപെട്ടവര്‍ക്ക് മക്കളകുക …. നിങ്ങള്‍ക്ക് ഈ ലോകത്തില്‍ പലര്ക്കും പകരം ആകാന്‍ സാധിക്കും… അതാണ് നിങ്ങളെ ഈ ലോകത്തില്‍ ദൈവം സൃഷ്ടിച്ചത്…..”

എന്നെ എന്‍റെ അനുജന്‍ അവന്‍റെ മരണം കൊണ്ട് പഠിപിച്ച കാര്യങ്ങള്‍ ….അവന്‍ പോയാലും എന്നെ അവന്‍ പുതിയ പഠങ്ങള്‍ പഠിപിച്ചു കൊണ്ടിരിക്കുന്നു …….

എനിക്ക് ഒരു പ്രാര്‍ത്ഥനയെ ഉള്ളു .. അവന്‍റെ അച്ഛനും അമ്മകും ഒരു മകനാകുക അവന്‍റെ പെങ്ങള്‍ക്ക് സ്വന്തം ചേട്ടനക്കുക …….അതേ എനിക്ക് അവനുവേണ്ടി ചെയ്യാന്‍ കഴിയു ……

 

കണ്ണുനീരോടെ

വിപിന്‍ മാത്യു

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )